മണങ്ങൾ വന്ന് വിളിക്കുമ്പോൾ

( wednesday ,july  18, 2007 )

മഴയ്ക്ക്  തൊട്ടുമുമ്പുള്ള കാർ നിറഞ്ഞ മനം പോലെ,
തോന്നലുകൾ മങ്ങിനിൽക്കുന്ന നിമിഷങ്ങളിൽ,
ആരോ എന്നെ ഓർമ്മകളിലെ പ്രത്യേക ഒരിടത്തേക്ക് 
പിടിച്ചുവലിക്കുന്നു.
ഇപ്പോൾ ഞാൻ അവിടെയാണ്,
മാവുകളുടെ നിഴലിൽ 
ഏകാന്തമായൊരു ഉച്ചയിൽ 
കിളികളും പൂക്കളും പൂമ്പാറ്റകളും
ഒരു ത്രീഡി ഫിലിമിലെന്നോണം 
ചലിച്ചുകൊണ്ടിരിക്കുന്ന ഭൂമിയിൽ.
ഇപ്പോൾ പച്ചിലകളുടെ  വന്യ ഗന്ധം
എന്നെ തേടി വരുന്നു.
പുളിമരം പൂത്ത മണം,
കമ്യുണിസ്റ്റപ്പയുടെ,അരിപ്പൂക്കളുടെയൊക്കെ 
മത്തുപിടിപ്പിക്കുന്ന മണങ്ങൾ കൂട്ടമായെത്തി 
എന്നെ ചോദിക്കുന്നു...
കൊടുക്കട്ടെ, 
ഞാനെന്നെ പൂർണ്ണമായും കൊടുക്കട്ടെ?
( posted by nsarmila  at 5 : 36 pm )

Comments