Posts

ഡ്രൈഡേ

sunday, November 1, 2009 മിണ്ടാട്ടമില്ലാതെ ഒരു പകൽ നിരങ്ങി നീങ്ങി വീലുപോലെ കറങ്ങി അത് സ്വയം ആവർത്തിച്ചു കാണാൻ കാഴ്ചകൾ കുറവാണ്, ഈ വഴിയുടെ മുകളറ്റത്തെ കത്തുന്ന വെളുപ്പാണ് ആകാശം ഇതിങ്ങനെ നിർദ്ദയം തുറന്നിട്ടതാരാണ്! വെയിൽ പടർന്ന്  അകം പൊള്ളിക്കുന്നു  

വീട്

tuesday,november 3, 2009 വഴിവക്കിലെ നിന്റെ വീട് നോക്കി നിന്നുപോയിട്ടുണ്ട്  പലപ്പോഴും... കുട്ടികൾ കുത്തിമറിയുന്നതിന്റെയും  അടുക്കളപ്പണിയുടെയും ബഹളം, വിരുന്നുകാരുടെ കൂട്ടച്ചിരി, ബിരിയാണി മണം... രാത്രി നിറയെ ലൈറ്റിട്ട വീട്. ഇന്നലെ ആ വഴിക്കു വരുമ്പോൾ വീട് മൂകമായിരുന്നു. ഇരുട്ടിലായിരുന്നു  ജനലും വാതിലും അടഞ്ഞിരുന്നു  ഉമ്മറത്തെ വെട്ടിയൊതുക്കിയ ബോഗൻവില്ല , ടെറസ്സിലേക്കു കാടായി വളർന്നിരുന്നു, ഉപ്പാനോ  മൂങ്ങയോ വാവലോ തേളോ  കയ്യേറിയിരുന്നു നിന്റെ വീടിനെ... ആരോ പറഞ്ഞു കേട്ടു, സാധനങ്ങൾ പെറുക്കാൻ വന്ന  ഒരു ആക്രിക്കാരൻ  എല്ലാം കൊണ്ടുപോയെന്ന്, ചിരിയും ബഹളവും തമാശയുമെല്ലാം. ( Posted by sarmila at 12:44 am, 5 comments)

ഹൈവെ

Wednesday, November 11,2009 ഓരോ പോക്കറ്റ് റോഡുകളിൽ നിന്നും അവ നിരന്തരമായി പാഞ്ഞുവന്ന് ബ്രേക്കിട്ടുകൊണ്ടിരുന്നു, അനുസരണയില്ലാത്ത ഓർമ്മകൾ പരിസരബോധമില്ലാത്ത തെമ്മാടികൾ ഒന്നൊന്നിനെ മറികടന്ന്, തിക്കും തിരക്കുമായി, ഇപ്പോൾ ഹൈവേ ട്രാഫിക് ജാമിൽ പെട്ട് ചത്തുകിടക്കുകയാണ്. ( Posted by sarmila at 11:55 pm, 2 comments)

നിശ്ശബ്ദതയിൽ...

Saterday, October 31,2009 പച്ചപ്പിനുള്ളിലൂടെ കത്തി കത്തി വരുന്ന വെയിലിൽ, മരച്ചോട്ടിൽ ഒറ്റയ്ക്ക്, നിശ്ശബ്ദതയിൽ കൊത്തിയെടുത്ത രൂപം പോലെ, ചാഞ്ഞു മയങ്ങുന്ന പെണ്ണേ, ഏതു സ്വപ്നത്തിന്റെ മോഹവലയത്തിലാണ് നീയിങ്ങനെ നാലുപാടും മറന്ന് സമയവും കാലവും തെറ്റിച്ച്, മതിമറക്കുന്നത് ! ( posted by sarmila at 10 :34 pm )

വെറുതെ നോക്കുന്നേരം

നിഴലനക്കം കേട്ട് വെറുതെ നോക്കുന്നേരം വിരിഞ്ഞു വന്നു രണ്ടു കണ്ണുകൾ രണ്ടു ജലവിതാനങ്ങൾ, ഓലമടങ്ങി, ഇപ്പോൾ നിലക്കണ്ണാടി പോലുണ്ട്, മുഖം മിനുക്കാം, ആഴമെത്രയുണ്ടാവും ! പെറുവിരലൂന്നി ഏന്തിനോക്കി, അടിത്തട്ടിലെന്തോ തിളങ്ങുന്നുണ്ടായിരുന്നു. വീണുകിടന്നിരുന്നു, നിലാവിന്റെ ഒരു തുണ്ട് . ( POSTED BY SARMILA AT 4: 09 AM)

ചിയേഴ്സ്...

തൊണ്ട വരണ്ടോ ? ദാഹം തീർക്കാൻ മേശപ്പുറത്തുണ്ട് നിറഞ്ഞു തുളുമ്പുന്നു ഒരു ഗ്ലാസ് ബോറടി... ചിയേഴ്സ്... ( posted by sarmila at 4 :44 AM )

Forest in the night

It was an obscure gloomy night, Road was hidden among shadows, i saw a small star falling down, along the slope of a forest of clouds visible in the sky at that time... A half lit moon also was there, and i just wondered, what for i am sad still!