വീട്

tuesday,november 3, 2009

വഴിവക്കിലെ നിന്റെ വീട്
നോക്കി നിന്നുപോയിട്ടുണ്ട് 
പലപ്പോഴും...
കുട്ടികൾ കുത്തിമറിയുന്നതിന്റെയും 
അടുക്കളപ്പണിയുടെയും ബഹളം,
വിരുന്നുകാരുടെ കൂട്ടച്ചിരി,
ബിരിയാണി മണം...
രാത്രി നിറയെ ലൈറ്റിട്ട വീട്.

ഇന്നലെ ആ വഴിക്കു വരുമ്പോൾ
വീട് മൂകമായിരുന്നു.
ഇരുട്ടിലായിരുന്നു 
ജനലും വാതിലും അടഞ്ഞിരുന്നു 
ഉമ്മറത്തെ വെട്ടിയൊതുക്കിയ ബോഗൻവില്ല ,
ടെറസ്സിലേക്കു കാടായി വളർന്നിരുന്നു,
ഉപ്പാനോ  മൂങ്ങയോ വാവലോ തേളോ 
കയ്യേറിയിരുന്നു നിന്റെ വീടിനെ...

ആരോ പറഞ്ഞു കേട്ടു,
സാധനങ്ങൾ പെറുക്കാൻ വന്ന 
ഒരു ആക്രിക്കാരൻ 
എല്ലാം കൊണ്ടുപോയെന്ന്,
ചിരിയും ബഹളവും തമാശയുമെല്ലാം.

( Posted by sarmila at 12:44 am, 5 comments)

Comments

Popular posts from this blog

ചിയേഴ്സ്...

നിശ്ശബ്ദതയിൽ...