tuesday,november 3, 2009 വഴിവക്കിലെ നിന്റെ വീട് നോക്കി നിന്നുപോയിട്ടുണ്ട് പലപ്പോഴും... കുട്ടികൾ കുത്തിമറിയുന്നതിന്റെയും അടുക്കളപ്പണിയുടെയും ബഹളം, വിരുന്നുകാരുടെ കൂട്ടച്ചിരി, ബിരിയാണി മണം... രാത്രി നിറയെ ലൈറ്റിട്ട വീട്. ഇന്നലെ ആ വഴിക്കു വരുമ്പോൾ വീട് മൂകമായിരുന്നു. ഇരുട്ടിലായിരുന്നു ജനലും വാതിലും അടഞ്ഞിരുന്നു ഉമ്മറത്തെ വെട്ടിയൊതുക്കിയ ബോഗൻവില്ല , ടെറസ്സിലേക്കു കാടായി വളർന്നിരുന്നു, ഉപ്പാനോ മൂങ്ങയോ വാവലോ തേളോ കയ്യേറിയിരുന്നു നിന്റെ വീടിനെ... ആരോ പറഞ്ഞു കേട്ടു, സാധനങ്ങൾ പെറുക്കാൻ വന്ന ഒരു ആക്രിക്കാരൻ എല്ലാം കൊണ്ടുപോയെന്ന്, ചിരിയും ബഹളവും തമാശയുമെല്ലാം. ( Posted by sarmila at 12:44 am, 5 comments)
Comments
Post a Comment