നിശ്ശബ്ദതയിൽ...

Saterday, October 31,2009

പച്ചപ്പിനുള്ളിലൂടെ
കത്തി കത്തി വരുന്ന വെയിലിൽ,
മരച്ചോട്ടിൽ
ഒറ്റയ്ക്ക്,
നിശ്ശബ്ദതയിൽ കൊത്തിയെടുത്ത രൂപം പോലെ,
ചാഞ്ഞു മയങ്ങുന്ന പെണ്ണേ,
ഏതു സ്വപ്നത്തിന്റെ
മോഹവലയത്തിലാണ്
നീയിങ്ങനെ
നാലുപാടും മറന്ന്
സമയവും കാലവും തെറ്റിച്ച്,
മതിമറക്കുന്നത് !
( posted by sarmila at 10 :34 pm )

Comments

Popular posts from this blog

ചിയേഴ്സ്...

വീട്