ഹൈവെ

Wednesday, November 11,2009

ഓരോ പോക്കറ്റ് റോഡുകളിൽ നിന്നും
അവ നിരന്തരമായി പാഞ്ഞുവന്ന്
ബ്രേക്കിട്ടുകൊണ്ടിരുന്നു,
അനുസരണയില്ലാത്ത ഓർമ്മകൾ
പരിസരബോധമില്ലാത്ത തെമ്മാടികൾ
ഒന്നൊന്നിനെ മറികടന്ന്,
തിക്കും തിരക്കുമായി,
ഇപ്പോൾ ഹൈവേ ട്രാഫിക് ജാമിൽ പെട്ട്
ചത്തുകിടക്കുകയാണ്.

( Posted by sarmila at 11:55 pm, 2 comments)

Comments

Popular posts from this blog

ചിയേഴ്സ്...

നിശ്ശബ്ദതയിൽ...

വീട്